Home ഓഷിയാന ഓസ്‌ട്രേലിയയില്‍ പബ്ബിലേക്ക് കാര്‍ ഇടിച്ചുകയറി അഞ്ച് ഇന്ത്യന്‍ വംശജര്‍ക്ക് ദാരുണാന്ത്യം

ഓസ്‌ട്രേലിയയില്‍ പബ്ബിലേക്ക് കാര്‍ ഇടിച്ചുകയറി അഞ്ച് ഇന്ത്യന്‍ വംശജര്‍ക്ക് ദാരുണാന്ത്യം

181
0

മെല്‍ബണ്‍ : ഓസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ പബ്ബിലേക്ക് കാര്‍ ഇടിച്ചുകയറി രണ്ട് കുടുംബങ്ങളിലെ അഞ്ച് ഇന്ത്യന്‍ വംശജര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അപകടത്തില്‍ രണ്ട് കുട്ടികളും മരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. വിവേക് ഭാട്ടിയ (38), മകന്‍ വിഹാന്‍ (11), പ്രതിഭ ശര്‍മ (44), ), പങ്കാളി ജതിന്‍ ചുഗ് (30) മകള്‍ അന്‍വി (ഒമ്ബത്) എന്നിവരാണ് മരിച്ചത്. അന്‍വിയെ മെല്‍ബണിലെ ആല്‍ഫ്രഡ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഞായറാഴ്ച വൈകുന്നേരത്തോടെ മരിച്ചു. വിവേക് ഭാട്ടിയയുടെ ഭാര്യ രുചി (36) ആറ് വയസുകാരന്‍ മകന്‍ അബീര്‍ എന്നീവരെ ഗുരുതര പരിക്കുകളോടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞായറാഴ്ച വിക്ടോറിയയിലെ ഡെയ്ല്‍സ്‌ഫോര്‍ഡ് ഹോട്ടലിലാണ് സംഭവം. ഹോട്ടലിന്‍റെ മുന്‍വശത്തുള്ള പുല്‍തകിടിയിലേക്ക് വെള്ള ബിഎംഡബ്ല്യു എസ്‌യുവി കാര്‍ ഇരച്ചുകയറുകയും ആളുകളെ ഇടിച്ച്‌ തെറിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. അപകട സ്ഥലത്ത് വച്ച്‌ തന്നെ നാലു പേര്‍ മരിച്ചെന്ന് വിക്ടോറിയന്‍ ചീഫ് പോലീസ് കമ്മീഷണര്‍ ഷെയ്ന്‍ പാറ്റണ്‍ അറിയിച്ചു. മൗണ്ട് മാസിഡോണില്‍ നിന്നുള്ള 66 കാരനാണ് കാറോടിച്ചിരുന്നത്. വാഹനം ഓടിച്ചയാളും പരിക്കുകളോടെ ചികിത്സയിലാണ്. ഇയാള്‍ മദ്യപിച്ചിരുന്നില്ല എന്നാണ് സൂചന. മറ്റ് ഏതെങ്കിലും തരത്തിലുള്ള ലഹരി ഇ‌യാള്‍ ഉപയോഗിച്ചിരുന്നോ എന്ന് അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Previous articleവീണ്ടും ജനവാസ മേഖലയിലിറങ്ങി അരിക്കൊമ്ബന്‍ ; നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്
Next articleഗുരുഗ്രാമില്‍ സ്വകാര്യ ബസിന് തീപിടിച്ച്‌ രണ്ടുപേര്‍ മരിച്ചു

Leave a Reply