Home ഗൾഫ് വയനാട് പ്രീമിയര്‍ ലീഗ് ; സേവന്‍സ് ഫൂട്ബാള്‍ ടൂര്‍ണമെന്റിന് ഉജ്ജ്വല തുടക്കം.

വയനാട് പ്രീമിയര്‍ ലീഗ് ; സേവന്‍സ് ഫൂട്ബാള്‍ ടൂര്‍ണമെന്റിന് ഉജ്ജ്വല തുടക്കം.

146
0

ദോഹ : വയനാട് ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ വയനാട് കൂട്ടം ഖത്തറിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വയനാട് പ്രീമിയര്‍ ലീഗ് സേവന്‍സ് ഫൂട്ബോള്‍ ടൂര്‍ണമെന്റില്‍ അവഞ്ചേഴ്സ് എഫ് സി കല്‍പ്പറ്റ വിജയിച്ചു. വയനാട് ജില്ലയിലെ നാല് ബ്ലോക്കുകള്‍ ചേര്‍ന്നുള്ള മല്‍സരം ആയിരുന്നു സംഘടിപ്പിച്ചത്. അവഞ്ചേഴ്സ് കല്‍പ്പറ്റ, സുല്‍ത്താന്‍സ് എഫ് സി ബത്തേരി, ഫൈറ്റേഴ്സ് പനമരം, ആന്‍റ്ലേഴ്‌സ് എഫ് സി മാനന്തവാടി എന്നിവര്‍ ചേര്‍ന്ന ശക്തമായ പോരാട്ടത്തില്‍ ആന്‍റ്ലേഴ്‌സ് എഫ് സി മാനന്തവാടിയും അവഞ്ചേഴ്സ് കല്‍പ്പറ്റയും ഫൈനലിലേക്ക് കടക്കുകയായിരുന്നു. ശക്തമായ പോരാട്ടത്തിനൊടുവില്‍ ഗോള്‍ രഹിതമായി തുടര്‍ന്ന സാഹചര്യത്തില്‍ പെനാല്‍ട്ടി ഷൂട്ട് ഔട്ടിലൂടെ ആന്‍റ്ലേഴ്‌സ് എഫ് സി കല്‍പ്പറ്റ വിജയം നേടുകയായിരുന്നു.

ബെസ്റ്റ് ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലൌസ് ആനടലേഴ്സ് എഫ് സി മാനന്തവാടിയുടെ ഹാഷിം തോല്‍പ്പെട്ടി നേടി, ബെസ്റ്റ് പ്ലെയര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് അവഞ്ചേഴ്സ് കല്‍പ്പറ്റയുടെ നൌഫല് അരഞ്ചോന കരസ്ഥമാക്കി, ടൂര്‍ണമെന്റിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടി ടോപ്പ് സ്കോറര്‍ ആയത് ആനടലേഴ്സ് എഫ് സി മാനന്തവാടിയുടെ സാവിത്ത് അറക്ക നേടി. കളിക്കാര്‍ക്കുള്ള ട്രോഫികള്‍ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ അദ്ധ്യക്ഷന്‍ ഇ പി അബ്ദുറഹ്മാന്‍, എം സി മെംബര്‍ നിഹാദ് മുഹമ്മദലി എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു.

റിയാദ മെഡിക്കല്‍ സെന്റര്‍ മുഖ്യപ്രയോജകരും, ടീ ടൈം അസോസിയേറ്റ് സ്പോണ്‍സര്‍ ആയ പരിപാടിയുടെ സപ്പോര്‍ട്ടിങ് സ്പോണ്‍സര്‍ മെട്രോ പാലസ് റെസ്റ്റോറന്റ് ആയിരുന്നു. വയനാട് കൂട്ടം കോ-ഓഡിനേഷന്‍ അംഗങ്ങള്‍ സജീവമായിരുന്നു. ആഷിഖ് മങ്കട, ഷൈജു കോഴിക്കോട് എന്നിവര്‍ കളി നിയന്ത്രിച്ചു.

ഷഫീക് അറക്കല്‍

Previous articleചിക്കാഗോ: വാഴക്കുളം മേരി ജെ. ഓലിക്കൽ
Next articleകെ.ഡി.എൻ.എ വുമൺസ് ഫോറം അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു.

Leave a Reply