പ്രമുഖ നടിയും ഉദയ് സമുദ്ര ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കാര്‍ത്തിക നായര്‍ക്ക് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു.ദുബായിലെ ടുഫോര്‍ 54 ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ സീനിയര്‍ ഗവ. എക്‌സിക്യൂട്ടീവ് ഹമദ് അല്‍മന്‍സൂരി വിസ കൈമാറി. “ഒരു യുവ ബിസിനസ് സംരംഭക എന്ന നിലയില്‍ യു.എ.ഇയിലേക്ക് ഊഷ്മളമായ സ്വീകരണം ലഭിച്ചതില്‍ എനിക്ക് അഭിമാനവും സന്തോഷവും തോന്നുന്നു. യു.എ.ഇ സര്‍ക്കാര്‍ തങ്ങളുടെ രാജ്യത്തേക്കുള്ള പുതിയ പ്രതിഭകളെയും ബിസിനസ് സംരംഭങ്ങളെയും വളരെയധികം പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.” കാര്‍ത്തിക പറഞ്ഞു.