അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ‘ബ്ലൈന്‍ഡ് ഫോള്‍ഡ് ‘ ഇന്ത്യയില്‍നിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രമായി ഒരുങ്ങുന്നു. ക്രിയേറ്റിവ് ഡിസൈനറും ചലച്ചിത്രകാരനുമായ ബിനോയ് കാരമെന്‍ ആണ് ചിത്രം സംവിധാനം ചെയുന്നത്. ഇന്റലക്ച്വല്‍ മങ്കി പ്രൊഡക്ഷനും ലക്ഷ്വറി അപ്പാരല്‍ ബ്രാന്‍ഡായ ക്ലുമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പരമ്ബരാഗതമായ ചലച്ചിത്ര നിര്‍മ്മാണ രീതികളില്‍ നിന്ന് വിഭിന്നമായി ശബ്ദ സാങ്കേതിക വിദ്യകളുടെ നൂതനമായ സഹായത്തോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. അന്ധനായ കേന്ദ്രകഥാപാത്രം ഒരു കൊലപാതകത്തിന്റെ സാക്ഷിയാവുകയും പിന്നീട് സംഭവിക്കുന്ന ഉദ്യോഗജനകമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കാതല്‍. ദൃശ്യങ്ങള്‍ ഇല്ലാതെ ശബ്ദംകൊണ്ട് മാത്രം പ്രേക്ഷകനെ നയിക്കുന്ന ചലച്ചിത്രം പ്രേക്ഷകര്‍ക്ക് നവീനമായ അനുഭവമാണ് സമ്മാനിക്കുക.