Home ഗൾഫ് ഹാന്‍സണ്‍ ജോസഫിന്റെ ‘ജേഴ്സിക്ക്’ അംഗീകാരത്തിന്റെ തിളക്കം

ഹാന്‍സണ്‍ ജോസഫിന്റെ ‘ജേഴ്സിക്ക്’ അംഗീകാരത്തിന്റെ തിളക്കം

12
0

ദോഹ : ശാസ്ത്രവിദ്യാര്‍ഥിയുടെ കണ്ണിലൂടെ നോക്കിയാല്‍, 420-440 ഗ്രാം ഭാരമുള്ള ഗോളാകൃതിയിലുള്ള ഒരു പന്തിനെ ചുറ്റിപ്പറ്റിയുള്ള, നിശ്ചിത സമയത്തേക്കുള്ള നിലക്കാത്ത ചലനമാണ് ഫുട്‌ബോള്‍ കളിയെങ്കില്‍ ആ കളിയില്‍ ശാസ്ത്രീയ പരിശീലനംനല്‍കാനുള്ള ഖത്തറില്‍ നിന്നുള്ള ഔദ്യോഗിക അംഗീകാരം ലഭിച്ച നിറവിലാണ് മലയാളികളുടെ അഭിമാനമായ ഹാന്‍സണ്‍ ജോസഫ്. ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്റെ എഎഫ്സി ബി ഡിപ്ലോമ ലഭിച്ചതോടെ കളിക്കളത്തില്‍ ഹാന്‍സണ്‍ കോച്ചിന്റെ ജേഴ്സിക്ക് തിളക്കമേറുകയാണ്.കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ ജനറല്‍ കോഴ്‌സ് കോര്‍ഡിനേറ്റര്‍ നജീബ് അല്‍-തൈരി ഹാന്‍സണ്‍ ജോസഫിന് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്കൈമാറി.ഖത്തറില്‍ ഫുട്‌ബോള്‍ കോച്ചായി പ്രവര്‍ത്തിക്കാനുള്ള ഡിപ്ലോമ നേടുന്ന ആദ്യ ഇന്ത്യക്കാരനായതില്‍ സന്തോഷമുണ്ടെന്ന് ഇന്ത്യയിലെ മുഴുവന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കായി ഈ അംഗീകാരം സമര്‍പ്പിക്കുന്നുവെന്നും ഹാന്‍സണ്‍ ജോസഫ് പറഞ്ഞു.

കോച്ചിനുള്ളലൈസന്‍സ് നേടാന്‍ മാസങ്ങളോളം പരിശീലനവും കഠിനാധ്വാനവും വേണ്ടി വന്നു. ഞാന്‍ പരിശീലനം നല്‍കുന്നവര്‍ക്ക് മികച്ച കോച്ചിങ്ങും സാങ്കേതിക വിദ്യകളും നല്‍കാന്‍ ഇത് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിവിധ പ്രായ വിഭാഗങ്ങളിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളെ ഫുട്‌ബോള്‍ പരിശീലിപ്പിക്കുന്ന ഹാന്‍സണ്‍ ജോസഫ് പറഞ്ഞു.ബി ലൈസന്‍സ് ഡിപ്ലോമ പൂര്‍ത്തിയാക്കാന്‍ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകണം. ഗ്രാസ് റൂട്ട് ലെവലിലുള്ള കുട്ടികളെ പരിശീലിപ്പിക്കാനുള്ള ലൈസന്‍സായ ഡി ലൈസന്‍സിനായി ആറ് ദിവസത്തെ കോഴ്സിലൂടെ പരിശീലനം പൂര്‍ത്തിയാക്കണം. ഡി ലൈസന്‍സിനൊപ്പം ഒരുവര്‍ഷത്തെപരിശീലനത്തിന്‌ ശേഷം 12വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് കൊച്ചിങ്ങ് നല്‍കാനുള്ള സി ലൈസന്‍സ് 18ദിവസത്തെ കോഴ്സിലൂടെയാണ് ഹാന്‍സണ്‍ ജോസഫ് നേടിയത്.

ഡി,സി ലൈസന്‍സ് പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേപതിനെട്ടുവയസ്സിനു താഴെയുള്ളവര്‍ക്കായി കോച്ചിങ് നല്‍കാനുള്ള ബി ലൈസന്‍സിനായി തയ്യാറെടുപ്പുകള്‍ നടത്തുവാനാകൂ.
26ദിവസത്തെ പരിശീലനത്തിലൂടെയാണ് ഹാന്‍സണ്‍ ജോസഫ് ഇപ്പോള്‍ ബി ലൈസന്‍സ്കരസ്ഥമാക്കിയിരിക്കുന്നത്. യുവേഫയുടെ അംഗീകാരവുമുള്ള കോച്ചിങ് ലൈസന്‍സിനായി ബ്രസീല്‍, ഫ്രാന്‍സ്, ഉറുഗ്വ, യമന്‍, മൊറൊക്കോ, ഒമാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള വരോടോപ്പം ഖത്തറികളും അടങ്ങുന്ന പരിശീലനക്യാമ്ബില്‍ നിന്നുമാണ് ഹാന്‍സണ്‍ ജോസഫ് ബി ലൈസന്‍സിന്റെ ഔദ്യോഗിക അംഗീകാരം നേടിയത്.കളിക്കളത്തിലെ വിവിധ രാജ്യക്കാരുടെ തന്ത്രങ്ങള്‍ അഭ്യസിക്കാന്‍ കഴിഞ്ഞത് കുട്ടികള്‍ക്ക്പരിശീലനം നല്‍കുമ്ബോള്‍ ഏറെ പ്രയോജനപ്രദമാകുമെന്നാണ് ഹാന്‍സന്റെ ആത്മവിശ്വാസം.
ഖത്തറിലെ പ്രമുഖ ഇഗ്ളീഷ് പത്രത്തില്‍ഫോട്ടോഗ്രാഫറായിരുന്നഹാന്‍സണ്‍ ജോസഫ് കാല്‍ പന്ത്കളിയോടുള്ള അഭിനിവേശത്താല്‍ മുഴുവന്‍ സമയവും ഫുട്‌ബോള്‍ പരിശീലകനായി പ്രവര്‍ത്തിക്കുകയാണ്. ഇപ്പോള്‍അറബ് യൂത്ത് കപ്പിന് വേണ്ടിമത്സരിക്കുന്ന ബര്‍വസിറ്റി എഫ് സി ക്ക് വേണ്ടി പരിശീലനം നല്‍കിവരികയാണ് ഹാന്‍സണ്‍ ജോസഫ്

ഷഫീക് അറക്കല്‍

Previous articleഓള്‍ ഇന്ത്യ നവോദയ അലുംനി അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ ; ‘റോള്‍ കോള്‍ -23’ ഇന്ന്‌
Next articleകീനിന്‍റെ 2023 ലെ ഭാരവാഹികള്‍ സ്ഥാനമേറ്റു

Leave a Reply