Home ഗൾഫ് ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡണ്ടായി ഇ.പി അബ്ദുള്‍ റഹ്മാന്‍ ചുമതലയേറ്റു

ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡണ്ടായി ഇ.പി അബ്ദുള്‍ റഹ്മാന്‍ ചുമതലയേറ്റു

10
0

ദോഹ : ഇന്ത്യന്‍ എംബസിയുടെ അപെക്സ് സംഘടനയായ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെ പുതിയ പ്രസിഡന്റായി ഇ പി അബ്ദുള്‍ റഹ്മാന്‍ ചുമതലയേറ്റു.ഐ.സി. സി അശോകഹാളില്‍ ഇന്ന് രാവിലെ ഇന്ത്യന്‍ എംബസിഫസ്റ്റ് സെക്രട്ടറി സച്ചിന്‍ ദിനകര്‍ ശംഖ്പാലിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോ: മോഹന്‍ തോമസ് ഔദ്യോഗികമായി ഇ പി അബ്ദുള്‍ റഹ്മാന് ചുമതലകൈമാറി. അടുത്തരണ്ടുവര്‍ഷക്കാലത്തേക്കുള്ള പുതിയ ഭരണസമിതില്‍ ജോഡേസെ,പ്രദീപ്‌ പിള്ള,നിഷാദ് മുഹമ്മദലി, ശാലിനി തിവാരി,ദീപേഷ് ഗോവിന്ദന്‍ കുട്ടി എന്നിവരാണ് മനേജിങ്ങ് കമ്മിറ്റിഅംഗങ്ങള്‍.

2017ലാണ് ഇന്ത്യന്‍ എംബസി കായിക സംഘടനയായ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ രൂപീകരിക്കുന്നത്. പ്രഥമ പ്രസിഡന്റായി നിലങ് ഷുഡേയെ അംബാസിഡര്‍ നേരിട്ട് നോമിനേറ്റ് ചെയ്യുകയായിരുന്നു. 2019 ല്‍ നടന്ന ആദ്യതെരഞ്ഞെടുപ്പിലൂടെ നിലങ് ഷു ഡേ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപെട്ടു. ഇ പി അബ്ദുല്‍ റഹ്മാനും, ഷറഫ് പി ഹമീദും വൈസ് പ്രസിഡന്റ്മാരായിരുന്ന 2019ലെ ഭരണസമിതിയില്‍ കാലാവധി പൂര്‍ത്തിയാക്കും മുന്‍പേ നിലങ് ഷു ഡേരാജീവച്ചതിനെതുടര്‍ന്ന് അംബാസിഡര്‍ ഹസന്‍ ചൗഗ്ലയെ പ്രസിഡന്റായി നോമിനേറ്റ് ചെയ്തു.

2021ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഡോ : മോഹന്‍ തോമസ് പ്രസിഡന്റായി തെരഞ്ഞെടുക്കപെട്ടു. ഐ സി എസി യുടെ അഞ്ചാമത്തെപ്രസിഡന്റായി ചുമതലയേറ്റ ഇ പി അബ്ദുള്‍ റഹ്മാന്‍ 1272 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപെട്ടത്.ഇ പി അബ്ദുള്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള പാനലില്‍ അസോസിയേറ്റഡ് ഓര്‍ഗനൈസേഷന്‍ പ്രതിനിധിയായി മത്സരിച്ച ഹംസ യൂസഫിനെ പരാജപെടുത്തി സ്വാതന്ത്രനായി മത്സരിച്ച ദീപേഷ് ഗോവിന്ദന്‍ കുട്ടിയാണ് വിജയിച്ചത്. കോഴിക്കോട് മുക്കം സ്വദേശിയായ ഇ പി അബ്ദുള്‍ റഹ്മാന്‍ ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രസിഡണ്ടും ഫാര്‍മസി മേഖലയിലെ സംരഭകനുമാണ്.ചടങ്ങില്‍ ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, നിയുക്ത ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ,മുന്‍ ഐ സി സി, ഐ സി ബി എഫ് പ്രസിഡന്റ് പി. എന്‍ ബാബുരാജന്‍,മുന്‍ ഐ സി സി പ്രസിഡന്റ് ഹസന്‍ ചൗഗ്ലവിവിധ ഇന്ത്യന്‍ കമ്മ്യുണിസംഘടനാഭാരവാഹികളും പ്രതിനിധികളും പങ്കെടുത്തു.

രാവിലെ 9മണിക്ക് ഐ സി സി അശോകഹാളില്‍ ഐ എസ് സി സംഘടിപ്പിച്ച യോഗ സെഷനു ശേഷമാണ്പുതിയ ഭരണ സമിതിക്ക് ചുമതലകള്‍ കൈമാറിയ ചടങ്ങുകള്‍ നടന്നത്. ഉച്ചയ്ക്ക് ഐഡിയല്‍ സ്കൂളില്‍ നടക്കുന്ന ട്രിപ്പിള്‍ ജമ്ബ്,ഷോട്ട് പുട്ട് എന്നീ മത്സരങ്ങള്‍നടക്കുന്ന ഐ എസ് സി മാസ്റ്റേഴ്സ് അത് ലറ്റിക്സ് മീറ്റാകും പുതിയ ഭരണസമിതി പങ്കെടുക്കുന്ന ആദ്യഔദ്യോഗിക പരിപാടി. ഇന്ത്യന്‍ എംബസിയുടെ ജീവകാരുണ്യ പ്രവാസി ക്ഷേമഅപെക്സ് സംഘടനയായ ഐ സി ബി എഫിന്റെ പുതിയ പ്രസിഡണ്ടായി ഷാനവാസ്‌ ബാവ നാളെവൈകുന്നേരം 7മണിക്ക് ഐ സി സി അശോകഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ സി ബി എഫ് കോഡിനെറ്ററുമായ സുമന്‍ സോങ്കാറിന്റെ സാന്നിധ്യത്തില്‍ ചുമതലയേല്‍ക്കും

ഷഫീക് അറക്കല്‍

Previous articleഅന്തർവാഹിനി വിരുദ്ധ യുദ്ധത്തിൽ പങ്കെടുക്കാൻ നേവിയുടെ P8I വിമാനം
Next articleഓള്‍ ഇന്ത്യ നവോദയ അലുംനി അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ ; ‘റോള്‍ കോള്‍ -23’ ഇന്ന്‌

Leave a Reply