Home അമേരിക്ക സൗത്ത് വെസ്റ്റ് റീജിയണല്‍ മാര്‍ത്തോമ്മ കോണ്‍ഫ്രറന്‍സ് നാളെ ഡാളസിൽ തുടക്കം

സൗത്ത് വെസ്റ്റ് റീജിയണല്‍ മാര്‍ത്തോമ്മ കോണ്‍ഫ്രറന്‍സ് നാളെ ഡാളസിൽ തുടക്കം

11
0

ഡാളസ് : മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയണിന്റെ ആഭിമുഖ്യത്തില്‍ മാര്‍ത്തോമ്മാ വോളൻന്ററി ഇവാന്‍ഞ്ചലിസ്റ്റിക് അസോസിയേഷന്‍ (ഇടവക മിഷന്‍), സേവികാസംഘം, സീനിയര്‍ ഫെലോഷിപ്പ് എന്നീ സംഘടനകളുടെ 10-ാമത് സംയുക്ത കോണ്‍ഫ്രറന്‍സ് നാളെ (വെള്ളി ) ഡാളസ് കരോള്‍ട്ടന്‍ മാര്‍ത്തോമ്മ ദേവാലയത്തില്‍ (1400 W. Frankford Rd, Carrollton, Tx 75007) വെച്ച് തുടക്കം കുറിക്കുന്നു. റവ. ഏബ്രഹാം തോമസ് (ഡാളസ്), റവ. സാം കെ. ഈശോ (ഹ്യുസ്റ്റൺ ) എന്നിവരാണ് കോൺഫ്രറൻസിന്റെ മുഖ്യ ലീഡേഴ്സ്. കോൺഫ്രറൻസ് പ്രസിഡന്റായി റവ. തോമസ് മാത്യു പി, ജനറൽ കൺവീനർ ആയി സജി ജോര്‍ജ് എന്നിവർ പ്രവര്‍ത്തിക്കുന്നു. ദൈവ വചനം വെളിപ്പെടുത്തുക – ദൈവ സ്നേഹം പങ്കുവെക്കുക (2 കൊരി 3:18) എന്നതാണ് കോൺഫ്രറൻസിന്റെ മുഖ്യ ചിന്താവിഷയം.

സൗത്ത് വെസ്റ്റ് റീജിയണില്‍ ഉള്‍പ്പെടുന്ന ഡാളസ്, ഹൂസ്റ്റണ്‍, ഒക്‌ലഹോമ, ഓസ്റ്റിന്‍, ലബക്ക്, സാൻ അന്റോണിയോ എന്നിവിടങ്ങളിലുള്ള മാര്‍ത്തോമ്മ ദേവാലയങ്ങളിലെ അംഗങ്ങളും വൈദീകരുമാണ് രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ഈ കോണ്‍ഫ്രറന്‍സില്‍ സംബന്ധിക്കുന്നത്. ദൈവ സ്നേഹത്തിൽ ഒരുമിച്ച് ചേർന്ന് വചനം പഠിക്കുന്നതിനും, അനുഭവങ്ങൾ പങ്കുവെക്കുന്നതിനും, വരുംതലമുറയെ ക്രിസ്തുവുമായി ചേർത്തു നിർത്തുക എന്ന ലക്ഷ്യത്തോടെ മാർച്ച്‌ 17,18 (വെള്ളി,ശനി) തീയതികളിൽ നടത്തപ്പെടുന്ന കോൺഫ്രറൻസിന്റെ ക്രമീകരണങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് റവ. തോമസ് മാത്യു.പി, ജനറൽ കൺവീനർ സജി ജോർജ് എന്നിവർ അറിയിച്ചു.

Previous articleനന്മ മലയാളം അക്കാദമിയുടെ മലയാളം ദിനം ആഘോഷങ്ങള്‍ വര്‍ണാഭമായി
Next articleഗാർസെറ്റിയെ ഇന്ത്യയിലെ അംബാസഡറായി സെനറ്റ് സ്ഥിരീകരിച്ചു

Leave a Reply