ദോഹ : മലയാളഗാനശാഖയ്ക്ക് പകരംവയ്ക്കാനാകാത്ത ഈണങ്ങള്‍ സമ്മാനിച്ച അതുല്യസംഗീതപ്രതിഭ രാഘവന്‍ മാസ്റ്ററുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കി അടയാളം ഖത്തര്‍ സംഘടിപ്പിക്കുന്ന ‘രാഘവീയം’നാളെ വൈകുന്നേരം 6:30ന്ഐ സി സി അശോകഹാളില്‍ നടക്കും. ഖത്തര്‍ മലയാളികള്‍ക്ക് സുപരിചിതരായ ഗായകര്‍ രാഘവന്‍ മാസ്റ്ററുടെ നിത്യ ഹരിതഗാനങ്ങള്‍ ആലപിക്കും.പ്രവേശനം സൗജന്യമായിരിക്കും. രാഘവന്‍ മാസ്റ്റര്‍ക്ക്സംഗീതാഞ്‌ജലി അര്‍പ്പിച്ചുകൊണ്ടു നടക്കുന്ന പരിപാടിയുടെ ബ്രോഷര്‍ കഴിഞ്ഞദിവസം റേഡിയോ മലയാളം ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു.പ്രദോഷ്, മുഷ്താക്ക്,റേഡിയോ മലയാളം സി ഇ ഒ അന്‍വര്‍ ഹുസൈന്‍, ആര്‍ ജെ പാര്‍വതി എന്നിവര്‍ പങ്കെടുത്തു.
ഷഫീക് അറക്കല്‍