കുവൈത്ത്‌സിറ്റി : ഇന്ത്യന്‍ വിദേശകാര്യ- സാംസ്‌കാരിക മന്ത്രാലയങ്ങള്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ്‌എന്നീ വിഭാഗങ്ങളുടെ പിന്തുണയോടെ ഇന്ത്യന്‍ എംബസി കുവൈറ്റ് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചര്‍, ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സുമായി ( എന്‍.സി.സി.എല്‍) സഹകരിച്ചായിരുന്നു ‘ഇന്ത്യന്‍ കള്‍ച്ചറല്‍ ഈവനിംഗ്’ ഒരുക്കിയത്. സെപ്തംബര്‍ 12 ന് സാല്‍മിയയിലെ അബ്ദുള്‍ഹുസൈന്‍ അബ്ദുള്‍രിദ തിയേറ്ററില്‍ വെച്ച് നടന്ന പരിപാടിയുടെ ഉദ്ദ്ഘാടനം ഇന്ത്യന്‍ സ്ഥാനപതി ഡേ:ആദര്‍ശ് സൈ്വക നിര്‍വ്വഹിച്ചു. ഇന്ത്യന്‍ സാംസ്‌കാരിക വിളിച്ചോതുന്ന വിവിധ കലാപ്രകടനങ്ങളും അരങ്ങേറി. എന്‍.സി.സി.എല്‍ ഭാരവാഹകിള്‍ കൂടാതെ വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാര്‍,നയതന്ത്ര ഉദ്ദ്യോഗ്ഥര്‍ തുടങ്ങിയ വന്‍ നിര തന്നെ കലാപരിപാടകള്‍ വീക്ഷിക്കാനുണ്ടായിരുന്നു. കോവിഡിന് ശേഷം കുവൈത്തുമായി സഹകരിച്ച് നടത്തുന്ന ആദ്യ പരിപാടിയെന്ന പ്രത്യേകതയുമുണ്ടായിരുന്നു ഇതിന്.
Home ഗൾഫ് കുവൈത്ത് സമ്മര്‍ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ‘ഇന്ത്യന്‍ കള്‍ച്ചറല്‍ ഈവനിംഗ്’ സംഘടിപ്പിച്ചു