കുവൈത്ത്‌സിറ്റി : കേരള അസോസിയേഷന്‍ കുവൈത്തിന്റെ ആഭിമുഖ്യത്തില്‍ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറുമായി ‘മുഖാമുഖം’- സംഘടിപ്പിക്കുന്നു. ഈ മാസം 22-ന് അബ്ബാസിയ പോപ്പിന്‍സ് ഹാളിള്‍ വൈകീട്ട് 7 മണിക്കാണ് പരിപാടി. സാമൂഹിക-സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍, പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള പരിപാടിയാണ് ‘മുഖാമുഖം’മെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്- 60753530,55831679,99647998 ബന്ധപ്പെടുക.