Home അമേരിക്ക പ്രസിഡന്റ് ആയാല്‍ 75% സര്‍ക്കാര്‍ ജീവനക്കാരെ കുറയ്ക്കും, എഫ്ബിഐ അടച്ചുപൂട്ടും ; വിവേക് രാമസ്വാമി

പ്രസിഡന്റ് ആയാല്‍ 75% സര്‍ക്കാര്‍ ജീവനക്കാരെ കുറയ്ക്കും, എഫ്ബിഐ അടച്ചുപൂട്ടും ; വിവേക് രാമസ്വാമി

26
0

വാഷിങ്ടണ്‍ : പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അമേരിക്കയിലെ സര്‍ക്കാര്‍ ജീവനക്കാരില്‍ 75 ശതമാനത്തെയും പിരിച്ചുവിടുമെന്ന്, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വത്തിനായി രംഗത്തുള്ള ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമി. എഫ്ബിഐ ഉള്‍പ്പെടെയുള്ള ഏജന്‍സികളെ അടച്ചുപൂട്ടുമെന്നും ന്യൂസ് വെബ്‌സൈറ്റ് ആയ ആക്‌സിയോണ്‍സിനു നല്‍കിയ അഭിമുഖത്തില്‍ വിവേക് രാമസ്വാമി പറഞ്ഞു. ജീവനക്കാരെ കുറയ്ക്കണമെന്ന ആശയം റീഗന്‍ മുതല്‍ ട്രംപ് വരെയുള്ള ഒന്നാംതരം പ്രസിഡന്റുമാര്‍ മുന്നോട്ടുവച്ചതാണെന്ന് വിവേക് രാമസ്വാമി പറഞ്ഞു.

മറ്റു പ്രസിഡന്റുമാരേക്കാള്‍ കുടുതലായി ഈ ദിശയില്‍ മുന്നോട്ടുപോവാന്‍ ട്രംപിനു കഴിഞ്ഞെന്ന്, 38കാരനായ രാമസ്വാമി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ്, എഫ്ബിഐ, ബ്യൂറോ ഓഫ് ആള്‍ക്കഹോള്‍, ടുബാക്കോ, ഫയര്‍ആംസ്, എക്‌സ്‌പ്ലോസിവ്‌സ്, ന്യൂക്ലിയര്‍ റെഗുലേറ്ററി കമ്മിഷന്‍, ഇന്റേണല്‍ റവന്യൂ സര്‍വീസ്, കൊമേഴ്‌സ് വകുപ്പ് എന്നിവയാണ് തന്റെ പട്ടികയില്‍ ഉള്ളതെന്ന് വിവേക് രാമസ്വാമി വ്യക്തമാക്കി. ഭരണത്തിലെത്തിയാല്‍ അദ്യ ദിവസം മുതല്‍ ഇതിനുള്ള നടപടികള്‍ തുടങ്ങും. ആദ്യ വര്‍ഷം അന്‍പതു ശതമാനം ജീവനക്കാരെ കുറയ്ക്കും- അദ്ദേഹം പറഞ്ഞു.

Previous articleകൊളംബസ് നസ്രാണി കപ്പ് 2023 ക്രിക്കറ്റ് ടൂർണമെന്റ് സെയിൻറ് ചാവറ ടസ്‌കേഴ്‌സ് ടീം സ്വന്തമാക്കി
Next articleലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന് ചരിത്ര നേട്ടം ; 300-മത്തെ ശാഖ ദുബൈയില്‍ തുറന്നു

Leave a Reply