ചിക്കാഗോ : ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ആവേശോജ്വലമായ വടംവലി മത്സരത്തിൽ കോട്ടയം ബ്രദേഴ്സ് കാനഡാ ജോയി നെടിയകാലായിൽ സ്പോൺസർ ചെയ്ത 11111 ഡോളറും,മാണി നെടിയകാലായിൽ മെമ്മോറിയൽ ട്രോഫിയും നേടി താരങ്ങളായി .(സെന്റ് മേരീസ് പെട്രോളിയത്തിനു വേണ്ടി സിറിയക്ക് കൂവക്കാട്ടിൽ ടീമിനെ സ്പോൺസർ ചെയ്തു). തൊടുകയിൽ യു കെ ടീമിന് (ജോമോൻ തൊടുകയിൽ സ്പോൺസർ ) ഫിലിപ്പ് മുണ്ടപ്ലാക്കല്‍ സ്പോണ്‍സര്‍ ചെയ്ത 5555 ഡോളറും ജോയി മുണ്ടപ്ലാക്കല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, മൂന്നാം സ്ഥാനം അരീക്കര അച്ചായൻസ് ടീമിന് സാബു പടിഞ്ഞാറേല്‍ സ്പോണ്‍സര്‍ ചെയ്ത 3333 ഡോളറും ജോർജ് പടിഞ്ഞാറേല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും നാലാം സ്ഥാനം ലഭിച്ച താമ്പാ ടസ്‌ക്കേഴ്‌സ് ടീമിന് മംഗല്യ ജൂവല്ലറി സ്പോണ്‍സര്‍ ചെയ്ത 1111 ഡോളറും എവര്‍റോളിംഗ് ട്രോഫിയും ലഭിച്ചു. ചിക്കാഗോ സെന്‍റ് മേരീസ് ക്നാനായ പള്ളി മൈതാനിയില്‍ നടന്ന ചടങ്ങിൽ ആലത്തൂർ എം പി രമ്യ ഹരിദാസ് ,ഫാ.തോമസ് മുളവനാൽ,ചലച്ചിത്രതാരം മെറീന കുരിശിങ്കൽ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.
ക്ലബ്ബ് പ്രസിഡന്‍റ് സിബി കദളിമറ്റവും ടൂര്‍ണമെന്‍റ് ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടിലും, വൈസ് പ്രസിഡന്‍റ് ജെസ്സ്മോന്‍ പുറമഠത്തില്‍, സെക്രട്ടറി സിബി കൈതക്കത്തൊട്ടിയില്‍,ട്രഷറര്‍ ജോമോന്‍ തൊടുകയില്‍, ജോയിന്‍റ് സെക്രട്ടറി സാബു പടിഞ്ഞാറേല്‍, ടൂര്‍ണമെന്‍റ് വൈസ് ചെയര്‍മാന്‍ മാനി കരികുളം, ജനറല്‍ കണ്‍വീനര്‍ മാത്യു തട്ടാമറ്റം, ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ബിനു കൈതക്കത്തൊട്ടി എന്നിവർ നേതൃത്വം നൽകിയ വടംവലി മത്സരം കാണുവാൻ ആയിരങ്ങളാണ് എത്തിയത് .കുവൈറ്റ്, ലണ്ടന്‍, കാനഡ, മാള്‍ട്ട എന്നീ രാജ്യങ്ങളില്‍ നിന്നും നോര്‍ത്ത് അമേരിക്കയിലെ ഇതര സംസ്ഥാനങ്ങളായ താമ്പ, ഹ്യൂസ്റ്റണ്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നും കൂടാതെ ചിക്കാഗോയിലെ കരുത്തന്മാരായ 6 ടീമുകളും മത്സരത്തിൽ പങ്കെടുത്തു . 16 ടീമുകള്‍ പങ്കെടുത്ത ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്‍റെ ഈ വര്‍ഷത്തെ വടംവലി മത്സരം നോര്‍ത്ത് അമേരിക്കന്‍ മലയാളി കായിക ചരിത്രത്തില്‍ പുതിയ ചരിത്രമെഴുതി . ലോകത്തിലെ തന്നെ വടംവലി ചരിത്രത്തിലെ ഏറ്റവും വലിയ പ്രൈസ് മണിയോടു കൂടി നടത്തിയ വടംവലി മത്സരം നോര്‍ത്ത് അമേരിക്കന്‍ മലയാളി കായിക ചരിത്രത്തില്‍ പുതിയൊരദ്ധ്യായം കുറിച്ചു. പ്രസിഡന്‍റ് സിബി കദളിമറ്റം, സെക്രട്ടറി സിബി കൈതക്കത്തൊട്ടിയില്‍, വൈസ് പ്രസിഡന്‍റ് ജെസ്സ്മോന്‍ പുറമഠം, ട്രഷറര്‍ ജോമോന്‍ തൊടുകയില്‍, ജോയിന്‍റ് സെക്രട്ടറി സാബു പടിഞ്ഞാറേല്‍, ടൂര്‍ണമെന്‍റ് ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍, വൈസ് ചെയര്‍മാന്‍ മാനി കരികുളം, ജനറല്‍ കണ്‍വീനര്‍ മാത്യു തട്ടാമറ്റം, ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ബിനു കൈതക്കത്തൊട്ടി എന്നിവരുടെ നേതൃത്വത്തിലാണ് വടംവലി മത്സരം നടന്നത് . റൊണാൾഡ് പൂക്കുമ്പേൽ,സജി പൂത്തൃക്കയിൽ സാജു കണ്ണമ്പള്ളി എന്നിവർ മത്സരത്തിന്റെ കമന്ററി നൽകി.