ചിക്കാഗോ : ഇന്റർനാഷണൽ ക്രിസ്ത്യൻ അസംമ്പളീസ് ഓഫ് ഗോഡ് സഭാഗമായ മാവുങ്കൽ ബ്രദർ കോശി ജോൺ (സാമൂവേൽകുട്ടി,90) ചിക്കാഗോയിൽ നിര്യാതനായി. കുഴിക്കാല നാരങ്ങാനം ജീരകതിനാൽ കുടുംബാങ്ങമാണ്. ശവസംസ്കാര ശ്രുശ്രുഷകൾ സെപ്റ്റംബർ 9 ശനിയാഴ്ച രാവിലെ ഡെസ്പ്ലൈൻസിലുള്ള റിഡ്ജ് വുഡ് സെമിത്തെരിയിൽ ആരംഭിക്കും.മേരി ജോൺ ആണ് ഭാര്യ. മാത്യു ജോൺ, ജെസ്സി ജേക്കബ്, ഡെയ്സി ജോൺസൻ, ബഞ്ചമിൻ ജോൺ എന്നിവർ മക്കളും ജെസ്സി, ജേക്കബ്കുട്ടി, ജോൺസൻ, ബിനു എന്നിവർ മരുമക്കളും ആണ് . ഒൻപതു കൊച്ചുമക്കളും അഞ്ച് പേരക്കുട്ടികളും ഉണ്ട്. കുഞ്ഞമ്മ വർഗീസ്, എം കെ ജോർജ്, പരേതരായ എം കെ മാത്യു, അന്നമ്മ മാത്യു എന്നിവർ സഹോദരങ്ങളാണ്. പരേതരായ പി. എൻ കോശി,മറിയാമ്മ കോശി എന്നിവർ മാതാപിതാക്കളാണ്. 18 വയസ് ഉള്ളപ്പോൾ ബോംബയിൽ എത്തിയ പരേതൻ 67 വർഷം അവിടെ താമസിച്ചു. 36 വർഷം മഹിന്ദ്ര ആൻഡ് മഹിന്ദ്രയിൽ ജോലി ചെയ്തു . ഐപിസി ചെമ്പുർ , ബോറിവൽ സഭകളിലെ സജീവ പ്രവർത്തകനായിരുന്ന പരേതൻ സഭയുടെ വളർച്ചക്കും വിശ്വാസികളെ വിവിധ നിലകളിൽ സഹായിക്കുന്നതിനും മുൻ നിരയിൽ പ്രവർത്തിച്ചു. 2018 ലാണ് ചിക്കാഗോയിൽ എത്തിച്ചേർന്നത്. അന്ന് മുതൽ ഐ സി എ ജി സഭയിൽ ആരാധിച്ചു വരികയായിരുന്നു. കൂടുതൽ വിവരങ്ങൾക്ക് 847 485 8167 വാർത്ത:കുര്യൻ ഫിലിപ്പ് 847912 5578