Home യൂറോപ്പ് സമീക്ഷ യു.കെ ആറാം ദേശീയ സമ്മേളനം ; ബോസ്റ്റൺ റീജണൽ ബാഡ്മിന്റൺ മത്സരത്തിൽ കെവിൻ, കെൻലി...

സമീക്ഷ യു.കെ ആറാം ദേശീയ സമ്മേളനം ; ബോസ്റ്റൺ റീജണൽ ബാഡ്മിന്റൺ മത്സരത്തിൽ കെവിൻ, കെൻലി സഖ്യത്തിന് വിജയം

109
0

സമീക്ഷ യു.കെ യുടെ ആറാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായി യു.കെ യിലുടനീളം പ്രാദേശികമായി ബാഡ്മിന്റൺ മത്സരങ്ങൾ നടന്നു വരികയാണ്. ഇതിന്റെ ഭാഗമായുളള ബോസ്റ്റൺ റീജണൽ മത്സരം പീറ്റർ പൈൻ പെർഫോമൻ സെന്ററിൽ വച്ചു നടന്നു. സമീക്ഷ യുകെ ബോസ്റ്റൺ ബ്രാഞ്ച് പ്രസിഡന്റ് ഷാജി പി മത്തായി മത്സരം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സന്തോഷ് ദേവസ്സി ഏവരേയും സ്വാഗതം ചെയ്തു. ബ്രാഞ്ച് ജോ.സെക്രട്ടറി മജോ വെരനാനി നന്ദി പ്രകാശിപ്പിച്ചു. ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്ന വിജയികൾക്ക് യഥാക്രമം 151 പൗണ്ടും ട്രോഫിയും, 101 പൗണ്ടും ട്രോഫിയുമാണ് സമീക്ഷ ബോസ്റ്റൺ ബ്രാഞ്ച് ഒരുക്കിയിരുന്നത്.

ഏഴോളം ടീമുകൾ മാറ്റുരച്ച വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ കെവിൻ, കെൻലി സഖ്യം (ഹണ്ടിംഗ്ടൺ) ഒന്നാം സ്ഥാനവും, കൃസ്റ്റി, ജസ്റ്റിൻ സഖ്യം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനം റോയൽ ബോസ്റ്റൺ ക്രിക്കറ്റ് ക്ലബ്ബ് വൈസ് ക്യാപ്റ്റൻ ശ്രീ നവീനും, ബാഡ്മിന്റൺ ടൂർണമെന്റ് കോർഡിനേറ്റർ ശ്രീ ആഷിഷും ചേർന്നു നിർവ്വഹിച്ചു. മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിന് മുൻകൈയ്യെടുത്ത ആഷിഷ്, ബെനോയ്, നാഷണൽ കോർഡിനേഷൻ കമ്മറ്റി അംഗങ്ങളായ ശ്രീ നിധീഷ് പാലക്കൽ, ശ്രീ ജിതിൻ തുളസി എന്നിവരെ സമീക്ഷയുകെ പ്രത്യേകം അഭിനന്ദിച്ചു. ടൂർണമെന്റിന് എല്ലാവിധ സഹായങ്ങളും നൽകിയ ബോസ്റ്റണിലെ കായിക പ്രേമികളുടെ പുത്തൻ പ്രതീക്ഷയായ റോയൽ ബോസ്റ്റൺ ക്രിക്കറ്റ് ക്ലബിന് സമീക്ഷ യുകെ യുടെ കൃതജ്ഞത രേഖപ്പെടുത്തി.

Previous articleപ്രവാസി മലയാളി ഡ്രൈവർക്ക് ഭാ​ഗ്യം തുണച്ചു ; ബി​ഗ് ടിക്കറ്റിലൂടെ വമ്പൻ സമ്മാനം
Next article‘കെ.എസ്. സി. സൂപ്പർ ഷെഫ് 2023’ മത്സര വിജയികളെ പ്രഖ്യാപിച്ചു

Leave a Reply