Home യൂറോപ്പ് ലണ്ടനിൽ നടൻ ജോജു ജോർജിൻറെയും സംഘത്തിന്റെയും പണവും പാസ്പോർട്ടും കവർന്നു

ലണ്ടനിൽ നടൻ ജോജു ജോർജിൻറെയും സംഘത്തിന്റെയും പണവും പാസ്പോർട്ടും കവർന്നു

90
0

ലണ്ടൻ : നടൻ ജോജു ജോര്‍ജുവും സംഘവും ലണ്ടനില്‍ കവര്‍ച്ചയ്ക്കിരയായി . ജോജുവിനവ്റെ പാസ്‌പോര്‍ട്ടും പണവും മോഷണം പോയി. ജോജു നായകനായ പുതിയ ചിത്രം ആന്റണിയുടെ പ്രമോഷന്റെ ഭാഗമായാണ് ജോജുവും സംഘവും ലണ്ടനില്‍ എത്തിയത്. ചിത്രത്തിന്റെ നി‌ര്‍മ്മാതാവ് ഐൻസ്റ്റീൻ സാക്ക് പോളിന്റെയും എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ഷിജോ ജോസഫിന്റെയും പണവും പാസ്‌പോര്‍ട്ടുകളും മോഷണം പോയിട്ടുണ്ട്. . ആകെ 15000 പൗണ്ട് ( 15 ലക്ഷംരൂപ) മോഷണം പോയെന്നാണ് വിവരം. ലണ്ടനിലെ ബിസ്റ്റര്‍ വില്ലേജില്‍ ഷോപ്പിംഗിനിടെയായിരുന്നു സംഭവം.

പാര്‍ക്കിംഗിലുണ്ടായിരുന്ന കാറില്‍ നിന്നാണ് പണവും പാസ്‌പോര്‍ട്ടും ഷോപ്പിംഗ് സാധനങ്ങളും ലാ‌പ്ടോപ്പുമെല്ലാം നഷ്ടമായത്. പാര്‍ക്കിംഗ് കേന്ദ്രത്തില്‍ വാഹനം നിറുത്തി ഷോപ്പിംഗിന് പോയ ജോജുവും നിര്‍മ്മാതാക്കളും തിരികെയെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. നടൻ ചെമ്ബൻ വിനോദും നടി കല്യാണി പ്രിയദര്‍ശനും മറ്റൊരു കാറില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. വില കൂടിയ ബ്രാൻഡഡ് ഉത്പന്നങ്ങള്‍ ലഭിക്കുന്ന ലണ്ടനിലെ ഇടങ്ങളിലൊന്നാണ് ബിസ്റ്റര്‍ വില്ലേജ്. ഇന്ത്യൻ ഹൈക്കമ്മിഷൻ ഇടപെട്ട് ജോജുവിനും നിര്‍മ്മാതാക്കള്‍ക്കും താത്‌കാലിക പാസ്‌പോര്‍ട്ട് നല്‍കി. സംഭവത്തിന് പിന്നാലെ ജോജുവും കല്യാണിയും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

Previous articleപതിനായിരം പേര്‍ അണിനിരക്കുന്ന മെഗാ തിരുവാതിര ഇന്ന്
Next articleമഴ ശക്തമാകും ; മൂന്ന് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

Leave a Reply